കുമരകം : കുമരകം - മുഹമ്മ റൂട്ടിൽ ജലഗതാഗത വകപ്പുപ്പിന്റെ രണ്ട് ബോട്ടുകളും ഇന്നലെ മുതൽ സർവീസ് പുനരാരംഭിച്ചു. രണ്ട് ബോട്ടുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഒരു ബോട്ട് അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയായിരുന്നു. 45 മിനിറ്റ് കഴിയുമ്പോൾ നടത്തിയിരുന്ന ട്രിപ്പ് ഇതേ തുടർന്ന് ഒന്നര മണിക്കൂർ ഇടവേളകളിലായിരുന്നു നടത്തി വന്നിരുന്നത്. ഇത് യാത്രക്കാാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പലരും റോഡുമാർഗമാണ് സഞ്ചരിച്ചിരുന്നത്. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാാക്കി. പുതിയ എൻജിൻ ഘടിപ്പിച്ച അൻപത്തി അഞ്ചാം നമ്പർ ബോട്ടാണ് ഇന്നലെ എത്തിയത്.
പുതുക്കിയ സമയം
മുഹമ്മ -കുമരകം
5.45 - 6.30
6.30 - 7.15
7.15 - 8.00
8.15 - 9.00
9.00- 10.00
10.00 - 11.00
11.00 - 11.45
11.45 - 1.15
1.15 - 2.00
1.15 - 2.45
2.00 - 3.45
3.00 - 4.30
3.45 - 5.15
4.30 - 6.00
5.15 - 7.00
6.15 - 8.00
7.00