പള്ളിക്കത്തോട് : അടൽ ബിഹാരി വാജ്‌പേയുടെ ജന്മദിനം ഭാരതമെങ്ങും സദ്ഭരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കത്തോട് അടൽജി സ്മൃതി മന്ദിരത്തിൽ ആഘോഷം സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പള്ളിക്കത്തോട് ബി.ജെ.പി ഓഫീസായ അടൽജി സ്മൃതി മന്ദിരത്തിന്റെ ഒന്നാം വാർഷികവും ക്രിസ്മസ് ആഘോഷവും ജില്ലാ അദ്ധ്യക്ഷൻ അഡ്വ.നോബിൾമാത്യു നിർവഹിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി.ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എൻ.ഹരി, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സി. എൻ.ഗോപിനാഥൻ നായർ, നേതാക്കളായ സതീഷ് ചന്ദ്രൻ മാസ്റ്റർ, ജി.മഞ്ചിത്ത് ,പി.ജെ.രവി എന്നിവർ പങ്കെടുത്തു.