കോട്ടയം : അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒൻപത് മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകി വരുന്ന ഭക്ഷണ വിതരണം ക്രിസ്മസ് ആഘോഷപ്പൊലിമയിൽ ശ്രദ്ധേയമായി. അഭയം ഉപദേശക സമിതി ചെയർമാൻ വി.എൻ.വാസവൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്ക് കേക്ക് മുറിച്ച് നൽകിയാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസാണ് ഭക്ഷണം നൽകാൻ സഹായം നൽകിയത്. അഭയം ഏറ്റുമാനൂർ ഏരിയ ചെയർമാൻ കെ.എൻ.വേണുഗോപാൽ, എരിയ കൺവീനറും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.കെ.ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.