കോട്ടയം : കോട്ടയം മുനിസിപ്പൽ മുൻ കൗൺസിലറും മുസ്ലിംലീഗ് നേതാവും പുത്തൻ പള്ളി ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുനക്കര പാറയിൽ പി.ഒ.എം സാലി (രാജയ്ക്ക -94) നിര്യാതനായി. ഭാര്യ: കരുനാഗപ്പള്ളി ആറ്റുപുറത്ത് കുടുംബാംഗം ഫാത്തിമ ബീവി. മക്കൾ : പി.എം. സോജ, പി.എം.മൻസൂർ, പി.എം.സഞ്ജു (ഇരുവരും കുവൈറ്റ്), പി.എം.ജീജ. മരുമക്കൾ: ഹാഫിസ് (കങ്ങഴ),ഷാനവാസ് (നിരണം), ഷീജാ, ഷുജാ. കബറടക്കം ഇന്ന് 10 ന് തിരുനക്കര പുത്തൻ പള്ളിയിൽ.