kobvincent

പാലാ: പാലാ രൂപതാ വൈദികരായ ഫാ വിൻസന്റ് കളരിപ്പറമ്പിൽ (76), ഫാ. സെബാസ്റ്റ്യൻ തെങ്ങുപള്ളിൽ (67) എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചു. പാലാ മാർ അപ്രേം പ്രീസ്റ്റ് ഹോമിൽ വിശ്രമ ജിവിതം നയിച്ചു വരികയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത് .

പാലാ രൂപതയിലെ അറക്കുളം പുത്തൻപള്ളി ഇടവകാംഗമാണ് ഫാ വിൻസന്റ് കളരിപ്പറമ്പിൽ. പാലാ രൂപതയിലെ മല്ലികശ്ശേരി, നീറന്താനം, ഇടമറുക്, പള്ളികളിൽ വികാരിയായും അൽഫോൻസാ തീർത്ഥാടന കേന്ദ്രം സ്പിരിച്വൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇലഞ്ഞി, കുറുമണ്ണ്, തീക്കോയി സ്‌കൂളുകളിൽ
അദ്ധ്യാപകനും വിളക്കുമാടം, കൂട്ടിക്കൽ, കന്യാകുമാരി സൂസൈഔറം എന്നീ സ്‌കൂളുകളിൽ ഹെഡ്മാസ്റ്ററുമായിരുന്നു. സംസ്‌കാരം ഇന്ന് അറക്കുളം പുത്തൻപള്ളിയിൽ.

പാലാ രൂപതയിലെ മണ്ണാറപ്പാറ പള്ളി ഇടവകാംഗമാണ് ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളിൽ. കാഞ്ഞിരമറ്റം, കോതനല്ലൂർ, പെരുമാന്തുരുത്ത്, മല്ലികശ്ശേരി, അടിവാരം, മൂഴൂർ, പയസ്മൗണ്ട്, മോനിപ്പള്ളി പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും പൂവത്തോട്, എന്തയാർ പള്ളികളിൽ വികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി.