കോട്ടയം: എസ്.എൻ.ഡി.പി യോഗം 26 ാം മറിയപ്പള്ളി ശാഖയിൽ അംഗങ്ങൾക്കുള്ള സൗജന്യ സാനിറ്റെസർ വിതരണം സെക്രട്ടറി പ്രസന്നൻ ശ്രീരാഗം ഉദ്ഘാടനം ചെയ്‌തു. ശാഖാ വൈസ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. കുടുംബയോഗ കൺവീനർമാർ പങ്കെടുത്തു. കമ്മിറ്റി അംഗം പ്രമോദ് പ്രണവം നന്ദി പറഞ്ഞു. മകര ചതയം നോട്ടീസും ചടങ്ങിൽ പ്രകാശനം ചെയ്തു.