കോട്ടയം: കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം ആറാംദിനം പിന്നിട്ടു. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപത്തെ സത്യഗ്രഹ പന്തലിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം നിർവഹിച്ചു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ആർ ടി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന എക്‌സി.അംഗം പ്രൊഫ.എം ടി ജോസഫ്, കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സി.പി.എം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുബാഷ് പി വർഗീസ്, കർഷകസംഘം ജില്ലാ എക്‌സി.അംഗം ടി എം രാജൻ, കെ.എസ്.കെ.എസ് ജില്ലാ സെക്രട്ടറി എം കെ ദിലീപ്, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം ഡി ബാബു, സജി കെ വർഗീസ്, എ ജെ ജോൺ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.റെജി സഖറിയ, സി.വി ചാക്കോ, പുരോഗമനകലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം വി.എം പ്രദീപ്, ഡി.വൈ.എഫ്.ഐ പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി സതീഷ് വർക്കി, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കെ കെ കരുണാകരൻ, അഡ്വ. ജോസഫ് ഫിലിപ്പ്, കെ.എൻ വിശ്വനാഥൻ, കർഷകസംഘം പുതുപ്പള്ളി ഏരിയാ സെക്രട്ടറി കെ.എസ് ഗിരീഷ് സ്വാഗതവും, ഇ.കെ കുര്യൻ എന്നിവർ പ്രസംഗിച്ചു. ഇന്നു സി.കെ ആശ എം.എൽ.എ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.