തമ്പലക്കാട്: തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. ജനുവരി 5നാണ് ആറാട്ട്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രചടങ്ങുകൾ മാത്രമായാണ് ഉത്സവം നടത്തുക. തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരിപ്പാടും മേൽശാന്തി പരമേശ്വര ശർമ്മയും ഉത്സവ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. നാളെ വൈകിട്ട് 6.30ന് ദീപാരാധന തുടർന്ന് കൊടിയേറ്റ്. ജനുവരി 1ന് ഉത്സവബലി, 4ന് ക്ഷേത്രാങ്കണത്തിൽ പള്ളിവേട്ട. 5ന് വൈകിട്ട് 5ന് കൊടിയിറക്ക് തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്.