
ചങ്ങനാശേരി: എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയന്റെ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനവും നേതൃസംഗമവും പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ മുഖ്യപ്രസംഗവും നടത്തി. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ കൗൺസിലർമാരായ എസ്.സാലിച്ചൻ, പി.എൻ. പ്രതാപൻ, പി. അജയകുമാർ, സുഭാഷ്, പി.ബി രാജീവ്, യൂണിയൻ പഞ്ചായത്ത് കെ.ജി പ്രസന്നൻ, അസീം വി. പണിക്കർ, ലത കെ. സലിമോൻ, വനിതാ സംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അജിത് മോഹൻ, വൈദികയോഗം പ്രസിഡന്റ് ഷിബു ശാന്തി എന്നിവർ പങ്കെടുത്തു. ഡയറക്ടർ ബോർഡ് മെമ്പർ എൻ. നടേശൻ സ്വാഗതവും യൂണിയൻ കൗൺസിലർ സി. ജി. രമേശ് നന്ദിയും പറയും.