കോട്ടയം:'' വികസനത്തിൽ രാഷ്ട്രീയമില്ല. 52 വാർഡുകൾക്കും ഞാൻ തുല്യ പരിഗണന നൽകും'' കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിലപാട് വ്യക്തമാക്കി. റോഡ്,കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളാണ് മുൻഗണനാപട്ടികയിൽ. സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിനാവശ്യമായ ക്ഷേമപദ്ധതികൾ വിഭാവനം ചെയ്യും. കുടിവെള്ളം,മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും ബിൻസി പറഞ്ഞു.

നഗരസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈശ്വാരനുഗ്രഹം തുണയായി. യു.ഡി.എഫ് സംവിധാനത്തിനൊപ്പം ചേർന്ന് നഗര വികസനത്തിന് ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബിൻസി പറഞ്ഞു.