
ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നിയന്ത്രണത്തിലുള്ള നെടുംകുന്നം ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ ഒന്നാം വർഷ പി.ജി ക്ലാസുകളുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറിയും എസ്.എൻ.എസ്.ഇ ട്രസ്റ്റ് സെക്രട്ടറിയുമായ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ജോർജ് ജോസഫ്, വൈസ് പ്രിൻസിപ്പൽ പി ജ്യോതിമോൾ, കോളേജ് അഡ്മിനിസ്‌ട്രേറ്റർ എം വി അജിത്കുമാർ, എം.എസ് സുസ്മിത, പ്രതിഭ പ്രകാശ്, എ.ആര്യലത എന്നിവർ പങ്കെടുത്തു.