
കോട്ടയം: ജില്ലയിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ ആറിൽ അഞ്ചിടത്തും വിജയിച്ചതോടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് പരാജയമുണ്ടായെന്ന വ്യാജ പ്രചാരണം പൊളിഞ്ഞതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എയും ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യനും പറഞ്ഞു പാല നഗരസഭ മാത്രമാണ് യു ഡി എഫിന് നഷ്ടമായത് . ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഈ വിജയം ആവർത്തിക്കുമെന്നും അവർ പറഞ്ഞു .
അഴിമതി നിറഞ്ഞ മാർക്സിസ്റ്റ് ദുർഭരണത്തിനെതിരെയുള്ള ജനവിധിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. അധികാര ദുർവിനിയോഗത്തിലൂടെയും സാമ്പത്തിക ശക്തികളുടെ പിൻബലത്തോടെയും ജനവിധി അട്ടിമറിയ്ക്കുവാനുള്ള സി.പി.എം. നീക്കത്തിനേറ്റ കനത്ത പ്രഹരമാണ് നഗരസഭാ ഭരണ പദവികളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉണ്ടായതതെന്ന് ജോഷി ഫിലിപ്പ് പറഞ്ഞു.