obit-mathew-52

കട്ടപ്പന: അടിമാലികുമളി ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ബൈക്ക് യാത്രികൻ നെല്ലിപ്പാറ ജനതാപ്പടി മൂക്കനോലിൽ മാത്യു മൈക്കിൾ(ടോമി-52) യാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ നിർമലാസിറ്റിക്കും വാകപ്പടിക്കുമിടയിലുള്ള വളവിലാണ് അപകടം. കട്ടപ്പനയിൽ നിന്നു നെല്ലിപ്പാറയ്ക്ക് പോകുകയായിരുന്ന ബൈക്ക്, എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാത്യു സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന് 10ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. മേഴ്‌സിയാണ് ഭാര്യ. മക്കൾ: തോബിയാസ്, മൈക്കിൾ.