അടിമാലി:ദേവിയാർ കോളനി ഗവൺമെന്റ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ കൊവിഡ് ആന്റിജൻ ടെസ്റ്റ് നടക്കും.
പനി,ചുമ, ജലദോഷം , തൊണ്ടവേദന വയറിളക്കം, മണം തിരിച്ചറിയാനാവാത്ത അവസ്ഥ തുടങ്ങിയ കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ടെസ്റ്റിന് വിധേയരാകാനുള്ള (ആരോഗ്യ വകുപ്പ് അധികൃതരുടെ സ്‌ക്രീനിംഗിന് ശേഷം മാത്രം ) സൗകര്യമുണ്ടായിരിക്കുന്നതാണന്ന് ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രം അറിയിച്ചു.ടെസ്റ്റ് പ്രധാനമായും ഉദ്ദേശിക്കുന്നത് അടിമാലി പഞ്ചായത്തിൽ സ്ഥിര താമസമുളളവർക്കും ജോലി സംബന്ധമായി / സ്ഥാപന സംബന്ധമായി സ്ഥിരമായി അടിമാലിയുമായി ബന്ധമുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തി.മറ്റ് പഞ്ചായത്തുകളിൽ നിന്നും ടെസ്റ്റിന് വരുന്നവർ ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടറുടെ അനുമതി കൂടി കരുതേണ്ടതാണ്