കോട്ടയം: ദുരന്തനിവാരണത്തിൽ മാതൃകയായി വളരാൻ കേരളത്തിന് കരുത്തായത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നല്കുന്ന പിന്തുണയാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കളക്ടറേറ്റിൽ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷനായി. കളക്ടർ എം. അഞ്ജന, എ.ഡി.എം അനിൽ ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.