നെടുംകുന്നം: നെടുംകുന്നം-മാന്തുരുത്തി റോഡിന് ഒടുവിൽ ശാപമോക്ഷം. 3.5 കോടി രൂപയുടെ പുനർനിർമാണത്തിന് ഭരണാനുമതി ലഭിച്ചു. ബി എം ബി സി നിലവാരത്തിലാണ് റോഡ് പുനർനിർമിക്കുന്നത്. സംരക്ഷണഭിത്തി, ദിശാസൂചിക, വേഗനിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരുമാസത്തിനുള്ളിൽ റോഡ് നിർമാണം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് അധികൃതർ അറിയിച്ചു.