കട്ടപ്പന: ഓൾ കേരളാ ഡാൻസ് ടീച്ചേഴ്‌സ് യൂണിയനിൽ ചില സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതായി ജില്ലാ ഭാരവാഹികൾ ആരോപിച്ചു. മൂന്നുവർഷം കാലയളവുള്ള ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ച് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്. ജില്ലാ കമ്മിറ്റിയിൽ നിന്നു നേരത്തെ മുതൽ വിട്ടുനിൽക്കുന്ന ചിലരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലുള്ള ഭാരവാഹികളെ അറിയിക്കാതെയാണ് സമാന്തര സംഘടനാ പ്രവർത്തനം നടത്തുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയിലുണ്ടായ തർക്കങ്ങളെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. മൂന്നു വർഷത്തെക്ക് ഭാരവാഹികളെ സംഘടന സംസ്ഥാന യോഗത്തിൽ തിരഞ്ഞടുത്തിരുന്നു. ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്നും സംസ്ഥാന ട്രഷറർ കെ.എസ്. സുരേഷ്, ജില്ലാ സെക്രട്ടറി മത്തായി ജോസഫ്, ജില്ലാ പ്രസിഡന്റ് രാജമ്മ രാജു, സ്മിത രാജേഷ് തുടങ്ങിയവർ അറിയിച്ചു.