
കോട്ടയം: പുതുവത്സരാഘോഷങ്ങളിൽ അപകടവും അടിപിടിയും ഒഴിവാക്കാൻ പരിശോധന ശക്‌തമാക്കാനൊരുങ്ങി പൊലീസും മോട്ടോർ വാഹന വകുപ്പും. പുതുവർഷ തലേന്നു രാത്രി മുതൽ പുലരും വരെ വാഹന പരിശോധന നടത്തും. ഇതിനുള്ള നിർദേശം ജില്ലാ പൊലീസ് മേധാവി നൽകിയിട്ടുണ്ട്. കൊവിഡ് പടർത്തുമെന്നതിനാൽ ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തില്ല. എന്നാൽ, വാഹനം ഓടിക്കുന്നവരുടെ ലക്ഷണങ്ങൾ കണ്ട് മദ്യപരെ പിടികൂടുന്നതിനാണ് നിർദേശം. ബാറുകൾ തുറന്നതിനാൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവർ വർദ്ധിച്ചിട്ടുണ്ടെന്നാണ് പൊലീസിൻ്റെ കണക്ക്.