അടിമാലി: ബാലികയുടെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളലേൽപിച്ച സംഭവത്തിൽ കൊന്നത്തടി കണ്ണാടിപ്പാറ പടിഞ്ഞാറേക്കര റോയി യുടെ പേരിൽ പൊലീസ് കേസേടുത്തു. ക്രിസ്മസ് തലേന്ന് റോയിയുടെ വീട്ടിൽ കുടുംബാംഗങ്ങളുമായി വഴക്ക് ഉണ്ടാക്കുന്നതിനിടയിൽ ബാലികയുടെ ശരീരത്തിൽ ചൂട് ചായ ഒഴിച്ചതായി പരാതി ഉണ്ടായത്.തുടർന്ന് പാറത്തോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടിയിരുന്നു. സംഭവം പറഞ്ഞ് തീർക്കുന്നതിന്റെ ഭാഗമായി അബദ്ധത്തിൽ ബാലിയുടെ ദേഹത്ത് ചായ വീണതാണെന്ന് വരുത്തി തീർക്കാൻ റോയി ശ്രമം നടത്തിയെങ്കിലും ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപ്പെട്ടതോടെ വെള്ളത്തൂവൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണ്