കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാപീഠം വിദ്യാർഥികൾക്കായി സ്പിക്‌മെക്കെ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഓൺലൈൻ ഭരതനാട്യ പരിശീലന കളരി നടത്തി. ദേശീയ അവാർഡ് ജേതാവ് ഉമ ഗോവിന്ദ് ക്ലാസെടുത്തു. പ്രിൻസിപ്പൽ അനീഷ് കെ.എസ്, സ്പിക്‌മെക്കെ ജില്ലാ കോ-ഓർഡിനേറ്റർ കെ.പി. വേണുഗോപാൽ, വൈസ് പ്രിൻസിപ്പൽ മഞ്ജു പി.മോഹൻ എന്നിവർ നേതൃത്വം നൽകി.