വൈക്കം : പാലക്കാട്ട് നടന്ന ദുരഭിമാന കൊലയിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ദളിത് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് ഓഫീസ് പടിക്കൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.പി.ഒ ജോൺ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.ഡി.എഫ് വൈക്കം താലൂക്ക് പ്രസിഡന്റ് കെ.പ്രഭാകരൻ, സാധുജന പരിപാലന സംഘം ജില്ലാ സെക്രട്ടറി സി.എം.ദാസപ്പൻ ദളിത് ഐക്യ സമിതി സംസ്ഥാന കമ്മറ്റി അംഗം എം.കെ.രാജപ്പൻ, അപ്പു കാപ്പിൽ, സുനിക്കുട്ടൻ, ഗീത വെച്ചൂർ, ജയൻ കുളത്തി എന്നിവർ സംസാരിച്ചു.