തലയോലപ്പറമ്പ് : തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ തെരുവ് നായശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മൂന്നുതൊഴിലാളികളെ നൈസ് തിയേറ്റർ ഭാഗത്ത് വച്ച് നായ കടിച്ചിരുന്നു. മാത്താനം ഭാഗത്ത് പെയിന്റിംഗ് തൊഴിലാളി കുഞ്ഞുമോൻ തെക്കേടത്ത്, ബിജു, വഴിയാത്രക്കാരനായ മറ്റൊരാൾ എന്നിവർക്കാണ് കടിയേറ്റത്. വടയാർ, ടൗൺ, തലപ്പാറ, ഡി.ബി.കോളേജ്, ഇല്ലിത്തൊണ്ട്, മിടായിക്കുന്നം ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. പ്രഭാത സവാരിയ്ക്ക് ഇറങ്ങുന്നവർ ഭീതിയോടെയാണ് പോകുന്നത്. തട്ടുകടകളും, മത്സ്യം, മാംസം വില്പപന നടത്തുന്ന സ്ഥാപനങ്ങളും ഭക്ഷ്യാവശിഷ്ടം അലക്ഷ്യമായി വലിച്ചെറിയുന്നതാണ് നായ്ക്കൾ പെരുകാൻ കാരണം. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എൻ.വാസൻ ആവശ്യപ്പെട്ടു.