തലനാട് : തലനാട് ശ്രീ ജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സത്തിന് ആറാട്ടോടെ ഇന്ന്‌സമാപനം.പറവൂർ രാഹേഷ് തന്ത്രിയുടെയും, പ്രേം ജിത്ത് തന്ത്രിയുടെയും, ദിലീപ് ശാന്തിയുടെയും, ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തിയുടേയും, ഉണ്ണി ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇന്ന് രാവിലെ 6.30 ന് പള്ളിയുണർത്തൽ , കണി കാണിക്കൽ , വിശേഷാൽ അഭിഷേകം, നിദ്രാകലശാഭിഷേകം, മഹാഗണപതി ഹോമം, വലിയ കാണിക്ക 11 ന് കാവടി അഭിഷേകം, വൈകിട്ട് 3.30 ന് ആറാട്ട് എഴുന്നളളിപ്പ്, ദർശന പ്രാധാന്യമുള്ള ആറാട്ട് തുടർന്ന് ആറാട്ട് എതിരേൽപ്പ്, കൊടിമര ചുവട്ടിൽ പറവെയ്പ്പ്, ദീപാരാധന, കൊടി ഇറക്കൽ, പഞ്ചവിംശതി കലശാഭിഷേകം, മംഗള പുജ, രാത്രി 11 ന് വലിയ ഗുരുതി.