
ചങ്ങനാശേരി : കെ.എസ്.ഇ.ബി ചങ്ങനാശേരി ഡിവിഷൻ ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മന്ത്രി എം.എം. മണി നിർവഹിക്കും. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റേഷന് എതിർവശത്ത് പുതൂർപ്പള്ളി കോംപ്ലക്സിനോടു ചേർന്നുള്ള ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിര അങ്കണത്തിലാണ് കെട്ടിടം. 3008 ചതുരശ്ര അടി വിസ്തീർണമ്മുള്ള കെട്ടിട നിർമാണത്തിന് 75ലക്ഷം രൂപയുടെ കരാർ ജോലികളാണ് നൽകിയിരിക്കുന്നത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സന്ധ്യാമനോജ് അദ്ധ്യക്ഷത വഹിക്കം. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടർ പി കുമാരൻ റിപ്പോർട്ടും അവതരിപ്പിക്കും. കെ എസ് ഇ ബി ഡയറക്ടർ ഡോ.വി ശിവദാസൻ, ജില്ലാ കളക്ടർ എം.അഞ്ജന, വാർഡ് കൗൺസിലർ ഉഷ മുഹമ്മദ് ഷാജി, സിപിഎം ഏരിയാ സെക്രട്ടറി കെ സി ജോസഫ്, കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ കെ മാധവൻപിള്ള, എൻ സി പി നിയോജകമണ്ഡലം പ്രസിഡന്റ് സുധീർ ശങ്കരമംഗലം, കോൺഗ്രസ് (എസ്) ബ്ലോക്ക് പ്രസിഡന്റ് അനിൽ മാടപ്പള്ളി, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസി. സാബു മുല്ലശ്ശേരി, കേരള കോൺഗ്രസ് (ജോസഫ്) നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മൻസൂർ പി എം, കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി (ജേക്കബ്) ജോമോൻ തോമസ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എ മനോജ്, വ്യാപാര വ്യവസായ സമിതി ഏരിയ സെക്രട്ടറി ജോജി ജോസഫ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര എന്നിവർ പങ്കെടുക്കും. കെ എസ് ഇ ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എൻ എസ് പിള്ള സ്വാഗതവും സൗത്ത് വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ എസ് രാജ്കുമാർ നന്ദിയും പറയും.