ചിറക്കടവ് : വടക്കുംഭാഗം 166ാം നമ്പർ വെള്ളാളസമാജത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് വി.ജി.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി എം.എൻ.രാമചന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.രവികുമാർ, എൻ.രാധാകൃഷ്ണൻ, എ.ജി.ഹരിപ്രസാദ്, എൻ.എസ്.ബാബു, ടി.ആർ.ശശിധരൻപിള്ള, ബി.ബാലകൃഷ്ണപിള്ള, ടി.എസ്.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.ജി.ശശികുമാർ(പ്രസിഡന്റ്), അർജുൻ ബി.പിള്ള(വൈസ് പ്രസിഡന്റ്), എം.എൻ.രാമചന്ദ്രൻപിള്ള(സെക്രട്ടറി), പി.ജി.അനിൽകുമാർ(ജോ.സെക്രട്ടറി), വി.കെ.ബാബുരാജ്(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.