പാലാ : നഗരസഭാ പ്രദേശത്തെയും ഭരണങ്ങാനം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞൊണ്ടിമാക്കൽ-പുലിമലക്കുന്ന് റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിലേക്കായി പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ അപേക്ഷ നഗരസഭാ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ മുനിസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയ്ക്ക് നൽകി.
പാലാ നഗരപ്രദേശത്തു നിന്നും ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളേജ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങളും ആളുകളും യാത്ര ചെയ്യുന്ന റോഡ് ടാറിംഗ് പൊളിഞ്ഞ് ഗതാഗതയോഗ്യമല്ല. മൂന്ന് കിലോമീറ്റർ ദൂരം വരുന്ന ഈ റോഡ് രണ്ട് പി.ഡബ്ല്യു.ഡി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. റോഡ് പുനരുദ്ധാരണത്തിന് വൻ തുക ആവശ്യമായതിനാൽ താരതമ്യേന വരുമാനം കുറഞ്ഞ തദ്ദേശസ്ഥാപനങ്ങൾക്ക് റോഡ് പുനർനിർമ്മാണം ബുദ്ധിമുട്ടായിരിക്കുകയാണ്.