പൊൻകുന്നം : ചിറക്കടവ് പഞ്ചായത്ത് ബി.ജെ.പി പാർലമെന്ററി പാർട്ടിയോഗം ചേർന്നു. പാർലമെന്ററി പാർട്ടി ലീഡറായി ഗോപി പാറാംതോടിനെ തിരഞ്ഞെടുത്തു. ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉഷ ശ്രീകുമാറും വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.സിന്ധുദേവിയും മത്സരിക്കും. യോഗത്തിൽ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് വി.എൻ.മനോജ്, കെ.ജി.കണ്ണൻ, ടി.ബി.ബിനു, വൈശാഖ് എസ്.നായർ, പഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, അനിരുദ്ധൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.