പാലാ : ബിരുദ വിദ്യാർത്ഥി അഞ്ജു പി. ഷാജിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 1 ന് പാലാ ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.മരണം സംഭവിച്ച് 8 മാസമായിട്ടും കുടുംബത്തിന് നീതി ലഭിച്ചില്ല. കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടൽ നടന്നിട്ടുണ്ട്. മാർച്ച് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ല, താലൂക്ക് ഭാരവാഹികളായ രാജേഷ് നട്ടാശേരി, ജയചന്ദ്രൻ, രാജേഷ് കുര്യനാട്, മഹിളഐക്യേവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ, സെക്രട്ടറി അനിത ജനാർദ്ദനൻ, സിന്ധു ജയചന്ദ്രൻ, അഞ്ജുവിന്റെ മാതാപിതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.