കോട്ടയം : പരസ്പരം മാസികയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തി . കവിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ ഡോ.സി. രാവുണ്ണി മാഷ് ഉദ്ഘാടനം ചെയ്തു. വായനക്കൂട്ടം മാനേജിംഗ് എഡിറ്റർ എസ്.സരോജം അദ്ധ്യക്ഷയായി. സംസ്കൃത സർവകലാശാലാ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രം മലയാള വിഭാഗം മേധാവി ഡോ.വി. ആശാലത മുഖ്യ അനുസ്മരണം നടത്തി. കെ .ടി.രാജീവ്, വി.ജയകുമാർ, സന്ദീപ് സലിം ,ബാലു പൂക്കാട്, വിനോദ് വെള്ളായണി, രഘുനാഥൻ കൊളത്തൂർ ,ജോജി കൂട്ടുമ്മേൽ, രമ പ്രസന്ന പിഷാരടി, ഏലിയാമ്മ കോര, ഡോ.ബി.ഉഷാ കുമാരി, ഡോ.ശ്രീവിദ്യാ രാജീവ്, ശിവപ്രസാദ് കെ.വാനൂർ, ബീന ശ്രീനിലയം ,രാജു പാമ്പാടി, ധന്യ തോന്നല്ലൂർ, കാട്ടാം പള്ളി നിഷ്ക്കളൻ, ദീപ്തി കടയ്ക്കൽ, വള്ളിയമ്മാൾ ളാക്കാട്ടു എന്നിവർ അനുസ്മരണത്തിൽ പങ്കെടുത്തു. അർച്ചന എസ്, സഹീറ എം, ടി.ജി.ബി.മേനോൻ ,ദിവ്യ എം. സോനാ, രമണി അമ്മാൾ എന്നിവർ സുഗതകുമാരി ടീച്ചറുടെ കവിതകൾ അവതരിപ്പിച്ചു. ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് സ്വാഗതവും സബ് എഡിറ്റർ നയനൻ നന്ദിയോട് നന്ദിയും പറഞ്ഞു .