valiyakandam

കട്ടപ്പന: ശനിക്കൂട്ടം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയകണ്ടം പാടശേഖരത്ത് കൊയ്ത്തുത്സവം നടത്തി. മുമ്പ് തരിശുഭൂമിയായിരുന്ന വലിയകണ്ടം പാടശേഖരം വിളനിലമാക്കി പത്താം തവണയാണ് ശനിക്കൂട്ടം നെൽക്കൃഷി ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ കൊയ്ത്തുൽസവത്തിനെത്തിയിരുന്നു. . ശനിക്കൂട്ടം കോ-ഓർഡിനേറ്റർ സി.പി. റോയിയുടെ നേതൃത്വത്തിൽ കുട്ടനാടൻ പാടശേഖരങ്ങളിൽ വിളയുന്ന അത്യുത്പാദന ശേഷിയുള്ള ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് ഇവിടെ കൃഷി ചെയ്യുന്നത്. കട്ടപ്പനയിലെ ഏക പാടശേഖരമാണ് വലിയകണ്ടത്തേത്. ഇന്നലെ നടന്ന കൊയ്ത്തുത്സവം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിജി സൂസൻ ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ഷമേജ് കെ.ജോർജ്, ധന്യ അനിൽ, രജിതകുമാരി രമേശ്, കൃഷി അസിസ്റ്റന്റ് സുരേഷ് കുമാർ, പി.ആർ. രമേശ്, അനിൽ ഇലവന്തിക്കൽ, ലിജോ തുടങ്ങിയവരും പങ്കെടുത്തു.