ambulance

അടിമാലി: രോഗികളുമായി പോയ ആംബുലൻസ് ചീയപ്പാറയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് പരുക്ക്.അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി രോഗികളുമായി പോയ സ്വകാര്യ ആംബുലൻസാണ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
കുറത്തിക്കുടി ആദിവാസി കോളനി കുടിയിൽ നിന്നുള്ള സന്തോഷ് (27), വേലിയാംപാറ ആദിവാസി കുടിയിൽ നിന്നുള്ള പത്മ (64) ഇവർക്കൊപ്പം ഉണ്ടായിരുന്ന കുറത്തിക്കുടിയിൽ നിന്നുള്ള അന്നമ്മ (40), റാണി (36), സനീഷ് (15), വേലിയാംപാറയിൽ നിന്നുള്ള ബിജു (42), മിനി (42), അംബുലൻസ് ഡ്രൈവർ മച്ചിപ്ലാവ് സ്വദേശി ജിതിൻ (24) എന്നിവർക്കാണ് പരുക്കേറ്റത്.ആരുടെയും നില ഗുരുതരമല്ല.

വീണ് പരിക്കേറ്റതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി 11 മണിയോടെ പത്മയെയും സന്തോഷിനെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. .തുടർന്ന് രാത്രി ഒരു മണിയോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വിദഗ്ദ്ധ ചികത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തത്.ഇതിനു വേണ്ടി ഒരു ആംബുലൻസാണ് ആശുപത്രി അധികൃതർ നൽകിയത്.തുടർന്ന് 2 രോഗികളെക്കൂടാതെ മറ്റ് 5 പേരുമായി കോട്ടയത്തേക്ക് പോകും വഴിയാണ് കൊക്കയിലേക്ക് മറിഞ്ഞത്. മരത്തിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.