ചങ്ങനാശേരി : ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കെമിസ്ട്രി ഇന്റർവ്യൂ ജനുവരി ഒന്നിന് രാവിലെ 10നും ഇക്കണോമിക്‌സ് ഇന്റർവ്യൂ രണ്ടിന് രാവിലെ 10നും നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു. ഫോൺ: 04812425300.