kanchiyar-rajan

കട്ടപ്പന: ഫോക്‌ലോർ അക്കാദമി പുരസ്‌കാരം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം കാഞ്ചിയാർ രാജന് ലഭിച്ചു. ഗോത്ര കലാ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡിനാണ് തെരഞ്ഞെടുത്തത്. കഥ, കവിത, നാടകം, പഠനം, ചരിത്രം എന്നീ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ഇടുക്കിയിലെ പ്രബല ഗോത്രവിഭാഗമായ മന്നാൻ സമുദായത്തിന്റെ തനതുകലാരൂപമായ മന്നാൻകൂത്തിലെ പാട്ടുകൾ ശേഖരിച്ച് കൂത്തുപാട്ടുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്നാൻ സമൂഹത്തിന്റെ സമ്പൂർണ ചരിത്രം പറയുന്ന 'മന്നാൻ ജീവിതം, സംസ്‌കാരം, കല' എന്ന പുസ്‌കത്തിന്റെ ജോലികൾ കേരള ഭാഷ ഇൻസ്റ്റിറ്റിറ്റൂട്ടിൽ പുരോഗമിക്കുകയാണ്. കലാപം, ഭൂതായനം, വിശുദ്ധപശു(നാടകങ്ങൾ), നൂൽമഴ(പ്രാദേശിക ചരിത്രം), അട്ടകളുടെ തോട്ടം(ചലച്ചിത്രകഥ), പെണ്ണമ്മനാടകം(കഥകൾ) എന്നിവയാണ് മറ്റു രചനകൾ. 2009ലെ അബുദാബി ശക്തി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ കാഞ്ചിയാർ രാജന് ലഭിച്ചിട്ടുണ്ട്.