ചിങ്ങവനം: വർക്ക്‌ഷോപ്പ് ഒഴിയുന്നതിനെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചു. നാട്ടകം സിമന്റ് കവലയ്ക്ക് സമീപം കണ്ണംങ്കര പാലത്തിനടുത്ത് ബന്ധുവിന്റെ കെട്ടിടത്തിൽ വർക്ക് ഷോപ്പ് നടത്തുന്ന മുട്ടമ്പലം മുള്ളൻകുഴി കുമരംതറയിൽ ടൈസൻ(29) നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. സ്ഥലം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ട് ഉടമ യുവാവിനെയും സഹായിയേയും ആക്രമിക്കുകയും തുടർന്ന് ആസിഡ് ഒഴിച്ച് പൊള്ളലേൽപിക്കുകയും ആയിരുന്നുവെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. കവിളിലും കൈയ്ക്കും പരിക്കേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.