അയ്മനം : പാണ്ഡവം ശ്രീധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിന് കല്ലാരവേലി ഇല്ലം കേശവൻ നമ്പൂതിരിയുടെയും മേൽശാന്തി ഇടമന ഇല്ലം നാരായണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറി. ഉത്സവം ജനുവരി അഞ്ചിന് ആറാട്ടോടെ സമാപിക്കും.പള്ളിവേട്ട ദിവസമായ ജനുവരി നാലിന് വൈകുന്നേരം തങ്കഅങ്കി ചാർത്തി ദീപാരാധന നടത്തും. തങ്കഅങ്കി ഘോഷയാത്ര ഇത്തവണയില്ല. ആറാട്ടിനോടനുബന്ധിച്ച് അയ്മനത്ത് ശ്രീനരസിംഹമൂർത്തിയുമായുള്ള കൂട്ടി എഴുന്നള്ളത്തും ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.