jj

കോട്ടയം : അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് വാദിക്കുന്ന വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ തണലിൽ ഉഴവൂരിൽ യു.ഡി.എഫ് അധികാരം പിടിച്ചു. വൺ ഇന്ത്യ വൺ പെൻഷൻ അംഗമായി ജയിച്ച ജോണിസ് പി സ്റ്റീഫന് ( 22) ആണ് പ്രസിഡന്റ് സ്ഥാനം നൽകിയായിരുന്നു യു.ഡി.എഫിന്റെ നിർണായക നീക്കം. ബംഗളൂരു ക്രൈസ്റ്റ് കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ജോണിസ്. ഉഴവൂർ പഞ്ചായത്തിൽ 13 വാർഡുകളിൽ എട്ടിടത്താണ് വൺ ഇന്ത്യ വൺ പെൻഷൻ മത്സരിച്ചത്. രണ്ടിടത്ത് ജയിച്ചു. അഞ്ചുവീതം സീറ്റുകൾ നേടി യു.ഡി.എഫും, എൽ.ഡി.എഫും തുല്യശക്തികളായി. ബി.ജെ.പിയ്ക്ക് ഒരംഗവും ലഭിച്ചു. ഇതോടെയാണ് രണ്ടംഗങ്ങളുള്ള വൺ ഇന്ത്യ വൺ പെൻഷന്റെ നിലപാട് നിർണായകമായത്. പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടതോടെ യു.ഡി.എഫ് അംഗീകരിച്ചു. ഏഴംഗ പന്തുണയിൽ യു.ഡി.എഫ് അധികാരത്തിലെത്തി. അദ്ധ്യാപക ദമ്പതികളായ പാണ്ടിയാംകുന്നേൽ സ്റ്റീഫന്റെയും ലൈബിയുടെയും മകനാണ്.