bjp

ചങ്ങനാശേരി : കുറിച്ചി പഞ്ചായത്തിൽ സി.പി.എമ്മിന്റെ വോട്ട് ബി.ജെ.പിയ്ക്ക്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച ബി.ജെ.പിയ്ക്കാണ് 21-ാം വാർഡിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചുവന്ന പുഷ്പവല്ലി വോട്ട് നൽകിയത്. പഞ്ചായത്ത് കമ്മറ്റിയിൽ നാല് അംഗങ്ങളുള്ള ബി.ജെ.പിയ്ക്ക് ഇതോടെ അഞ്ച് വോട്ട് ലഭിച്ചു. എന്നാൽ, സ്വതന്ത്രയായി ജയിച്ചു വന്ന സി.എസ്.ഡി.എസ് പ്രതിനിധിയുടെ വോട്ട് എൽ.ഡി.എഫിന് ലഭിച്ചതോടെ 13 വോട്ട് നിലനിറുത്താനായി. കോൺഗ്രസിന് രണ്ട് വോട്ടാണ് ലഭിച്ചത്.