കൂരാലി: പാചകവാതക സിലിണ്ടർ ചോർന്ന് ഹോട്ടലിലെ അടുക്കളയിൽ തീപടർന്നു. കൂരാലി ഉസ്താദ് ഹോട്ടലിൽ ഇന്നലെ രാവിലെ എട്ടിനാണ് പാചകവാതകം ചോർന്നത്. അടുക്കളയിലെ ഉപകരണങ്ങൾ കത്തിനശിച്ചു. പ്രദേശവാസികളും ഓട്ടോതൊഴിലാളികളും പൊലീസും സമയോചിതമായി ഇടപെട്ട് സിലിണ്ടർ പുറത്തെത്തിച്ച് തീയണച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന അടുക്കളയിൽ പടർന്ന തീയണച്ച് കൂടുതൽ നാശം ഒഴിവാക്കി.