പാമ്പാടി: പങ്ങട മൂത്തേടത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവം ജനുവരി നാലിന് തന്ത്രി കുരുപ്പുക്കാട്ട്മന നാരായണൻ നമ്പൂതിരിയുടേയും മേൽശാന്തി കോത്തല കാഞ്ഞിരക്കാട്ടില്ലം ഗിരീഷ് നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിൽ നടക്കും.രാവിലെ അഞ്ചിന് പള്ളിയണർത്തൽ,5.30ന് നിർമാല്യദർശനം,6ന് ഗണപതിഹോമം, 9ന് നവകം, കലശം, ശ്രീഭൂതബലി, തിരുമുമ്പിൽ പറ, വൈകിട്ട് 6.30ന് ദീപാരാധന,8.30ന് അത്താഴപൂജ.