കാഞ്ഞിരപ്പള്ളി: മേഖലയിലെ ഒരു ബ്ലോക്ക് പഞ്ചായത്തിനെയും ഏഴ് പഞ്ചായത്തുകളേയും നയിക്കാൻ സാരഥികളായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എമ്മിലെ അജിത രതീഷ് പ്രസിഡന്റായും കേരള കോൺഗ്രസിലെ സാജൻ കുന്നത്ത് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പ്രസിഡന്റായി സി.പി.എമ്മിലെ കെ.ആർ. തങ്കപ്പനും വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ റോസമ്മ തോമസും തിരഞ്ഞെടുക്കപ്പെട്ടു. പാറത്തോട് പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ ജോണട്ടി മഠത്തിനകത്തെ പ്രസിഡന്റായും സി.പി.എമ്മിലെ സിന്ധു മോഹനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. മുണ്ടക്കയത്ത് സി.പി.എമ്മിലെ രേഖാ ദാസ് പ്രസിഡന്റും വൈസ് പ്രസിഡന്റായി സി.പി.ഐയിലെ ദിലീഷ് ദിവാകരനും സ്ഥാനമേറ്റു. കൂട്ടിക്കൽ പഞ്ചായത്തിൽ സി.പി.എമ്മിലെ പി.എസ്.സജിമോനും വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ ജെസി തോമസും തിരഞ്ഞെടുക്കപ്പെട്ടു. കോരുത്തോട് പഞ്ചായത്തിൽ കോൺഗ്രസിലെ സന്ധ്യ വിനോദ് പ്രസിഡന്റായും കോൺഗ്രസിലെ തോമസ് ചാക്കോ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. മണിമലയിൽ സി.പി.എമ്മിലെ ജെയിംസ് പി.സൈമൺ പ്രസിഡന്റായും സി.പി.ഐയിലെ അതുല്യ ദാസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.