കറുകച്ചാൽ : കങ്ങഴ പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് ഇന്ന് മധു ദേവാനന്ദ തിരുമേനികളുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് പുലർച്ചെ 5 മുതൽ രാവിലെ 9 വരെ പുതുവത്സര അനുഗ്രഹ വിശേഷാൽ പൂജകൾ നടക്കും. വൈകിട്ട് 4ന് കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരത്തിലെ മാതാപിതാക്കൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്ത് ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.