kudmbasree

കോട്ടയം : ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയോട് ചേർന്ന് കുടുംബശ്രീ ഒരുക്കിയിട്ടുള്ള പുതുവത്സര വിപണന മേളയും, കഫേ കുടുംബശ്രീ ഫുഡ് കോർട്ടും നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്. ഹരീഷ് നിർവഹിച്ചു. 3 വരെയാണ് മേള. 12 കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ തരം കേക്ക്, പലഹാരങ്ങൾ, കറി പൗഡറുകൾ, അച്ചാറുകൾ, അടുക്കള ഉപകരണങ്ങൾ, കൊണ്ടാട്ടങ്ങൾ, വിവിധ തരം പൊടി വർഗ്ഗങ്ങൾ തുടങ്ങിയവ ലഭ്യമാണ്. കൂടാതെ രുചികരമായ ഭക്ഷണ സാധനങ്ങൾ, കുട്ടനാടൻ ഹലാൽ കഫേ യൂണിറ്റ്, കുടുംബശ്രീ അംഗങ്ങൾ നേരിട്ട് തയാറാക്കി നൽകുന്ന ലഘു ഭക്ഷണങ്ങൾ, ബിരിയാണി, ഊണ് എന്നിവയുമുണ്ട്.