ചങ്ങനാശേരി: ജനുവരി ആദ്യവാരം നഗരസഭ ജീവനക്കാരുടെ യോഗം വിളിച്ചുകൂട്ടി വികസനത്തിനായുള്ള പൊതുചിത്രം തയാറാക്കുമെന്നും നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ചങ്ങനാശേരി നഗരസഭാ അധ്യക്ഷ സന്ധ്യാ മനോജ് വ്യക്തമാക്കി. നഗരത്തിന്റെ വികസനത്തെക്കുറിച്ചും കാഴ്ച്ചപ്പാടുകളെക്കുറിച്ചും മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യും. നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നഗരത്തിലെ കച്ചവടക്കാരുടെയും വ്യാപാരികളുടെയും സഹകരണം ഉറപ്പുവരുത്തുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.