പൊൻകുന്നം: ജനകീയവായനശാലയിലെ വനിതാവേദി വനിതാ പഞ്ചായത്തംഗങ്ങളെ തിരുവാതിരനാളിൽ ആദരിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ഉദ്ഘാടനം ചെയ്തു. ജയ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിത അംഗങ്ങളെയാണ് ആദരിച്ചത്. സീനിയർ ടെന്നിസ്‌ബാൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ കേരള ടീം അംഗം ബ്ലെസി ജസി ജോസിനെയും ആദരിച്ചു. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ഉപഹാരങ്ങൾ സമ്മാനിച്ചു. എ.ആർ.മീന, ആശ ജി.നായർ, സുമ ചന്ദ്രമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.