കോട്ടയം: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം പത്താം ദിവസം പിന്നിട്ടു. ഇന്നലെ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം എം.കെ ഭാസ്‌കരൻ അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥന എക്‌സി.അംഗം പ്രൊഫ. എം.ടി ജോസഫ്, ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ.ആർ നരേന്ദ്രനാഥ്, പി.എൻ ബിനു, ഗീതാകുമാരി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.