കുമരകം: കുമരകം ആറ്റാമംഗലം പളളിയിൽ മോർ യൂഹാനോൻ മാംദോനയുടെ പെരുന്നാളിന് ഇന്ന് കൊടിയേറും . ഇന്ന് രാവിലെ എട്ടിന് മുൻ വികാരി ഫാ. പി.റ്റി.തോമസ് പള്ളിയമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും 10ന് വികാരി ഫാ: അജീഷ് കെ പുന്നൻ കൊടിയേറ്റും .5 30 ന് സന്ധ്യാപ്രാർത്ഥന ആരംഭിക്കും.നാളെ രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് എട്ടിന് വി ശുദ്ധ. കുർബാന, മൂന്നിന് രാവിലെ 6.15ന് വിശുദ്ധ കുർബാന. നാലിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന എട്ടിന് വിശുദ്ധ കുർബാന. അഞ്ചിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന എട്ടിന് വിശുദ്ധ കുർബാന ഫാ: ജോസഫ് ജോൺ വെട്ടുകുഴി. ആറിന് ദനഹാ പെരുന്നാൾ രാവിലെ ഏഴിന് പ്രഭാത നമസ്‌ക്കാരത്തെ തുടർന്ന് എട്ടിന് വിശുദ്ധ കുർബാനയും ദനഹാ ശുശ്രൂഷയും. വൈകുന്നേരം 5.30ന് വേമ്പനാട്ടു കായൽ തീരത്തെ സെന്റ് മേരീസ് കുരിശുപള്ളിയിൽ നിന്നം പള്ളിയിലേക്ക് ഭക്തിനിർഭരമായ റാസ. പ്രധാന പെരുന്നാൾ ദിവസമായ ഏഴിന് രാവിലെ 7.45ന് പ്രഭാത നമസ്‌ക്കാരം 8.45ന് വിശുദ്ധ മുന്നിന്മേൽ കുർബാന. കട്ടച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.റോയി ജോർജ് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.സൈമൺ മാനുവൽ കിടങ്ങേത്ത്,ഫാ: ലിബിൻ മാത്യു കൊച്ചുപറമ്പിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും . പ്രദക്ഷിണത്തോടെ പെരുന്നാൾ സമാപിക്കും .കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പെരുന്നാൾ ചടങ്ങുകൾ നടത്തുകയെന്ന് വൈദീകരായ ഫാ: അജീഷ് കെ പുന്നനും ഫാ.മനോജ് സ്‌കറിയയും പറഞ്ഞു. പെരുന്നാൾ ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിനുള്ള ഓൺലൈൻ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ട്രസ്റ്റി ഷിൻസ് മാത്യുവും സെക്രട്ടറി ജേക്കബ് പി ജോർജും അറിയിച്ചു