വൈക്കം: വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകരിൽ പ്രമുഖനായിരുന്ന എസ്.രാഘവന്റെ സ്മരണാർത്ഥം കൊതവറയിൽ നിർമ്മിച്ച സ്മാരക മന്ദിരം നാളെ വൈകിട്ട് 4ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാടിന് സമർപ്പിക്കും. ജില്ലാ സെക്രട്ടറി സികെ ശശിധരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ സുശീലൻ, ലീനമ്മ ഉദയകുമാർ, ജില്ലാ എക്‌സി. അംഗങ്ങളായ ടിഎൻ രമേശൻ, പി സുഗതൻ, മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, സി.കെ ആശ എം.എൽ.എ, കെ അജിത്ത് എക്‌സ്. എം.എൽ.എ, പി.എസ് പുഷ്‌കരൻ, എ.സി ജോസഫ്, ടി.സി പുഷ്പരാജൻ, ഡി ബാബു, ജെപി ഷാജി, വി.വിജേഷ് എന്നിവർ പ്രസംഗിച്ചും. സി രാഘവന്റെ പത്‌നിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ സി ദേവയാനി നൽകിയ സ്ഥലത്താണ് സ്മാരക മന്ദിരം നിർമ്മിച്ചിരിക്കുന്നത്.