പാലാ: മുത്തോലി ഗ്രാമപ്പഞ്ചായത്തിൽ ബി.ജെ.പിയെ ഭരണത്തിലേറ്റാതിരിക്കാൻ, കോൺഗ്രസുമായി കൂട്ടുചേരാൻ ഇടതുമുന്നണി തയാറായിരുന്നുവെന്ന് കേരളാ കോൺഗ്രസ് എം നേതാവിന്റെ തുറന്നു പറച്ചിൽ.
ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന കേരളാ കോൺഗ്രസ് എം മുത്തോലി മണ്ഡലം പ്രസിഡന്റ് ടോബിൻ. കെ. അലക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏതു വിധേനയും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി കേവലം രണ്ട് അംഗങ്ങളുള്ള കോൺഗ്രസിന് ആദ്യ 3 വർഷവും പ്രസിഡന്റ് പദവി വിട്ടുനൽകാൻ ഇടതുമുന്നണി തയാറായിരുന്നൂവെന്ന് ടോബിൻ പറയുന്നു. ഈ തീരുമാനം എൽ.ഡി.എഫ് അറിയിച്ചിട്ടും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നുകൊണ്ട് ബി.ജെ.പിയെ സഹായിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും ടോബിൻ പറയുന്നു.