
കോട്ടയം : ബി.ജെ.പിയെ വേദനിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഭയം മൂലം നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം പ്രഹസനമായി മാറിയെന്ന് കെ.സി ജോസഫ് എം.എൽ.എ പറഞ്ഞു. കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക ഐക്യദാർഢ്യ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു.