എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ ജെ.എൽ.ജി ലോൺ വിതരണം സംഘടിപ്പിച്ചു.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. യൂണിയൻ ചെയർമാൻ എം.ആർ.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ എം.വി അജിത്കുമാർ, വൈസ് ചെയർമാൻ കെ.ബി ഷാജി, കമ്മറ്റി അംഗങ്ങളായ ജി.വിനോദ് , പി.ജി.വിശ്വനാഥൻ, എസ്.സന്തോഷ്, യൂത്ത് മൂവ്മെന്റ് നേതാക്കളായ റെജിമോൻ പൊടിപ്പാറ, ഷിൻ ശ്യാമളൻ എന്നിവർ സംസാരിച്ചു. വിവിധ ഗ്രൂപ്പുകൾക്ക് ഒരു കോടി എഴുപതുലക്ഷം രൂപയുടെ
ലോൺ യൂണിയൻ ബാങ്ക് മുഖേനയാണ് വിതരണം ചെയ്തത്.

ചിത്രവിവരണം: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനിൽ നടന്ന ജെഎൽ.ജി.ലോൺ വിതരണം